Posts

അച്ഛമ്മ

"അച്ഛമ്മ" ഒരിക്കലും അമിതമായ വാത്സല്യം കാണിക്കുന്നത് കണ്ടിട്ടില്ല പക്ഷേ ഞങ്ങൾ ഏഴു കൊച്ചുമക്കൾക്കും ഒരേ വികാരമായിരുന്നിരിക്കണം അച്ഛമ്മ. അമ്മമാരുടെ വീടുകൾ ഞങ്ങൾക്ക്  അന്യമായിരുന്നു കാരണം ഞങ്ങളുടെ ലോകം അച്ഛമ്മയായിരുന്നു. ഒരിക്കലും അമ്മയുടെ വീട്ടിൽ പോകണമെന്ന് ആഗ്രഹിച്ചിട്ടില്ല പോയാലും പെട്ടെന്ന് ഓടിയെത്താൻ തിടുക്കമായിരുന്നു.  അമ്മിക്കല്ലിൽ അരച്ച് അടുപ്പിൽ ഉണ്ടാക്കിയ ആ തീയലിന്റെ രുചി മറക്കാൻ ഞങ്ങൾ മണ്ണാകണം,  ആ രുചി വേറെവിടെയും കിട്ടില്ല. നന്ദിനി എന്ന പേരുള്ള വെളുത്ത സുന്ദരിയായ പശുവിനെ  കറക്കാൻ ചിറ്റ പോകുമ്പോൾ ഞങ്ങളും പോകും അകിടിൽ നിന്നും കറന്ന ചൂട് മാറാത്ത പാൽ കുടിക്കാൻ അതിനായി കുഞ്ഞു സ്റ്റീൽ ഗ്ലാസ്സുകൾ ഉണ്ടാക്കിച്ചിരുന്നു.  എന്നും കാലത്ത് പത്തു മണി കഴിഞ്ഞു നടുമുറ്റത്തിന്റെ  കിഴക്കേ കെട്ടിലിരുന്നു വലിയ ഭരണിയിലുള്ള തൈര് കടകോൽ വച്ച് കടയുമ്പോൾ എല്ലാരേം വിളിച്ചു അടുത്തിരുത്തും വെണ്ണ സ്റ്റീലിൽ ഉണ്ടാക്കിയ പ്ലാവില കോർത്ത പോലെ ഉള്ളതിൽ കോരി കോരി തരും അതൊക്കെ ആണ് ഇന്നും ഒരു അസുഖവും തൊടാതെ ഓടി നടക്കാൻ സാധിക്കുന്നത് ...കന്നി മുണ്ടനോ തുലാമിന്നലോ എന്തായാലും നാലുകെട്ടിലെ അച്ഛമ്മയുടെ മടിത്തട്ടിൽ